തര്‍ക്കം രൂക്ഷമാകുന്നു; ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ താനാണെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ആരാണ് വലുതെന്നതിനെ ചൊല്ലിയുള്ള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ താനാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനു മുകളിലെ റെസിഡന്റല്ല ഗവര്‍ണര്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണ്. ഭരണഘടനാനുസൃതമായ മര്യാദകള്‍ ബാധകമല്ലെന്നാണോ സര്‍ക്കാര്‍ വരുത്തുന്നത്. കോടതിയെ സമീപിക്കാം, പക്ഷെ തന്നെ അറിയിക്കണം. സര്‍ക്കാരിനെ വെല്ലുവിളിക്കുകയല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മുകളിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാജാക്കന്മാരുടെ കാലത്ത് അവര്‍ക്ക് ഉത്തരവുകള്‍ നടപ്പാക്കാന്‍ റെസിഡന്റുമാരുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ മുകളില്‍ അത്തരമൊരു സംവിധാനമില്ലെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. ഭര ണഘടനാവിരുദ്ധമായതൊന്നും ഇവിടെ നടപ്പാക്കാന്‍ അനുവദിക്കില്ല. ആക്ഷേപം ഉന്നയിക്കുന്നവര്‍ നിയമസഭയുടെ അധികാരം എന്തെന്നു പഠിക്കട്ടെ. ഭരണഘടന ഒരാവര്‍ത്തി വായിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നു മുഖ്യ മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണംകൂട്ടാനുള്ള ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പുതിയ പോര്‍ മുഖം തുറന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ അഭിപ്രായഭിന്നത വ്യക്തമാക്കിയതിനു പിന്നാലെ സര്‍ക്കാരും ഇടതുമുന്നണിയും ഗവര്‍ണര്‍ക്കെതിരേ രംഗ ത്തെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരേ തന്നോടാലോചിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഗവര്‍ണറും രംഗത്തെത്തിയിരിന്നു.