ഇന്ത്യ പീഡനമേറ്റവരുടേയും അഭയാര്‍ഥികളുടേയും അഭയകേന്ദ്രമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ഇന്ത്യ പീഡനമേറ്റവരുടേയും അഭയാര്‍ഥികളുടെയും അഭയകേന്ദ്രമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് റിപ്പബ്ലിക്ദിന സന്ദേശത്തിലാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുടെ പരാമര്‍ശം. ജാതിയുടേയും മതത്തിന്റേയും പേരില്‍ ആരേയും മാറ്റിനിര്‍ത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടന അനുസരിക്കുന്നതിന് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ വികസ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ പ്രശംസിക്കുകയും ചെയ്തു. കേരളത്തിന്റെ പുരോഗതിയില്‍ മുഖ്യമന്ത്രി മികച്ച നേതൃത്വം നല്‍കുന്നു. സുസ്ഥിരവികസനത്തിലും നവീനാശയങ്ങള്‍ നടപ്പാക്കുന്നതിലും കേരളം മാതൃകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ക്ക് അഭിനന്ദനമെന്നും അദ്ദേഹം പറഞ്ഞു.