ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ വനം വകുപ്പ് നീക്കം. സന്നിധാനത്ത് ഒരു ദിവസം എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം 6000 ആക്കി ചുരുക്കാനും, തീര്‍ത്ഥാടകര്‍ക്ക് പാസ് നല്‍കാനുമാണ് പുതിയ പദ്ധതി. എല്ലാ വര്‍ഷവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് പലവിധ നിയന്ത്രണങ്ങളാണ് വനം വകുപ്പ് ഏര്‍പ്പെടുത്തുന്നത്.
തീര്‍ത്ഥാടന കാലത്ത് മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഭക്തര്‍ എത്തുന്ന ക്ഷേത്രത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വനം വകുപ്പിന്റെ ശ്രമം. ശബരിമല എംപവര്‍ കമ്മറ്റിയിലാണ് വനംവകുപ്പ് പുതിയ ആവശ്യം മുന്നോട്ടുവച്ചത്.
മുന്‍വര്‍ഷങ്ങളില്‍ പമ്പ ത്രിവേണിയിലെ ബലിതര്‍പ്പണത്തിന് തടസം നിന്ന വനം വകുപ്പ് സന്നിധാനത്തെ നടപന്തലിന് സമീപത്തുള്ള ശുചി മുറി സമുച്ചയം പൊളിച്ച് നീക്കിയിരിന്നു. ഇതിനെല്ലാം പിന്നാലെയാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്.