സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ചാകരക്കാലം,മൂന്നുവര്‍ഷം കൊണ്ട് പുതുതായി ചേര്‍ന്നത്.4.93 ലക്ഷം കുട്ടികള്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷ നടപടികളേത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനത്തിനായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ ആറാംപ്രവൃത്തിദിനം പിന്നിട്ടപ്പോള്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണം 1.63 ലക്ഷമായി ഉയര്‍ന്നു.
അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത്. 44,636 കുട്ടികളാണ് അഞ്ചാംക്ലാസില്‍ പുതിയതായെത്തിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതിയതായി ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം 1.85 ലക്ഷം കുട്ടികള്‍ അധികമെത്തിയിരുന്നു.
അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 38,000 കുട്ടികളാണ് കുറഞ്ഞത്. മുന്‍വര്‍ഷങ്ങളില്‍ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും അഞ്ച്, എട്ട് ക്ലാസ്സുകളിലേക്ക് മാത്രമായിരുന്നു കൂടുമാറ്റമെങ്കില്‍ ഇത്തവണയത് എല്ലാ ക്ലാസ്സുകളിലും സംഭവിക്കുന്നുണ്ട്.
സര്‍ക്കാര്‍ മേഖലയില്‍ ആകെ 11.69 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. അണ്‍എയ്ഡഡ് മേഖലയില്‍ ആകെ കുട്ടികളുടെ എണ്ണം 3.89 ലക്ഷമാണ്. മൊത്തം 37.16 ലക്ഷം കുട്ടികളാണ് വിദ്യാലയങ്ങളിലുള്ളത്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
2018ല്‍ 1.85 ലക്ഷം വിദ്യാര്‍ത്ഥികളുടെ വര്‍ധന മൊത്തം രേഖപ്പെടുത്തിയിരുന്നു. മലപ്പുറത്തായിരുന്നു കൂടുതല്‍ പ്രവേശനം. 38,492 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 71,257 വിദ്യാര്‍ത്ഥികളും എയ്ഡഡ് സ്‌കൂളുകളില്‍ 1,13,398 വിദ്യാര്‍ത്ഥികളാണ് പുതുതായി കഴിഞ്ഞവര്‍ഷം ചേര്‍ന്നത്.
25 വര്‍ഷത്തിനുശേഷം ആദ്യമായി 2017ലാണ് പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. ഓരോ വിദ്യാലയങ്ങള്‍ക്കും മുന്‍കൂട്ടി മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കിയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മികവ് വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തിയത്.ഈ വര്‍ഷവും ഇതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.