EntertainmentKeralaNewsTop Stories

ഗോപിക സുരേഷ് മിസ് കേരള 2021

കൊച്ചി: കണ്ണൂർ സ്വദേശി ഗോപിക സുരേഷ് കേരളത്തിന്‍റെ സൗന്ദര്യറാണിയായി (Miss Kerala 2021). കൊച്ചിയിൽ (Kochi) നടന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക (Gopika Suresh) മിസ് കേരളയായത്‌.മൂന്ന് റൌണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്.

കേരളത്തിന്റെ അഴകിന്‍റെ റാണിയാകാൻ റാ൦പിലെത്തിയത് 25പേര്‍. കേരളീയ, ലെഹ൦ഗ, ഗൌൺ. വ്യത്യസ്തമായ റൌണ്ടുകളിലെ ചുവട് വയ്പ്പിൽ ഓരോരുത്തരു൦ തിളങ്ങി. പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് സഞ്ജന ജോൺ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായി ക്യാറ്റ് വാക്ക്. ഫൈനൽ റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരിൽ വിജയിയെ നിര്‍ണയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

അങ്ങനെ മിടുക്കികളിൽ മിടുക്കി കണ്ണൂർ (Kannur) സ്വദേശി ഗോപിക സുരേഷ്. ബെംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഗോപിക. എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയു൦ ഓസ്ട്രേലിയയിൽ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ് സ൦വിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph), സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍കത്താക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker