എന്റെ പവര്‍ബാങ്ക്’ അഭയ് ഹിരൺമയിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ
കൊച്ചി:ഏറെ നാളുകള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട ബണ്ണി അഭയ ഹിരണ്‍മയിക്ക് ഒപ്പം വേദി പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.
ബ്ലൂ ബ്ലെയ്‌സറും ഡെനിം പാന്റ്‌സും ധരിച്ച ഗോപിക്ക് ഒപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രെസ്സും ഷോര്‍ട്ട് ഹെയര്‍സ്‌റ്റൈലിലുമാണ് അഭയ എത്തിയത്. ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ പവര്‍ബാങ്ക്’ എന്ന് കുറിച്ചാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവെച്ചത്. ഇരുവരും ക്യാമറയെ നോക്കി പുഞ്ചിരി തൂകുന്ന ചിത്രമാണ് ഗോപി പോസ്റ്റ് ചെയ്തത്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും ചേര്‍ന്നുള്ള പോസ്റ്റുകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആരോഗ്യ കാര്യത്തിലും ഇരുവരും ശ്രദ്ധാലുക്കളാണ്. ഗോപിക്കൊപ്പം ത്രെഡ് മില്ലില്‍ ഒരുദിവസത്തെ വര്‍ക്ക്‌ഔട്ട് ചെയ്യുന്ന പോസ്റ്റുമായി അഭയ വന്നിട്ടുണ്ട്. എന്താണ് ജീവിതത്തിലെ അച്ചടക്കം എന്നതിനെക്കുറിച്ചുള്ള നീളന്‍ കുറിപ്പും അഭയയുടെ പോസ്റ്റിലുണ്ട്
https://www.instagram.com/tv/CTh0VvwJWt3/?utm_medium=copy_link
ഏറെ നാളുകള്‍ക്ക് ശേഷം താന്‍ ജീവിതത്തില്‍ അച്ചടക്കം പാലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ‘അച്ചടക്കം യഥാര്‍ത്ഥത്തില്‍ സ്വയം പ്രചോദനവും നമ്മെത്തന്നെ മുന്നോട്ടു നയിക്കുന്നതുമാണ്. കൂടുതല്‍ അച്ചടക്കവും സമാധാനവും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിന് അതിന്റെ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ട്. സ്വയം പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ കൂടുതല്‍ സമാധാനപരമായിരിക്കും,’ അഭയ കുറിച്ചു