EntertainmentNews

ജീപ്പിനൊപ്പം ഗോപി സുന്ദര്‍’അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ? പരിഹാസ കമന്റിന് ചുട്ട മറുപടിയുമായി ഗോപി സുന്ദര്‍

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനാണ് ഗോപി സുന്ദര്‍. തന്റെ സംഗീതത്തിലൂടെ ഗോപി സുന്ദര്‍ പലവട്ടം ഞെട്ടിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ക്കും വിരഹത്തിനും പ്രണയത്തിനും സങ്കടത്തിനുമെല്ലാം അദ്ദേഹത്തിന്റെ ശബ്ദം കൂട്ടായിട്ടുണ്ട്. സ്‌ക്രീനില്‍ മാജിക് തീര്‍ക്കാന്‍ സാധിക്കുന്ന ഗോപി സുന്ദറെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തുകയും ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തന്റെ സംഗീതത്തിന്റെ പേരിലല്ല പലപ്പോഴും ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തന്റെ വ്യക്തി ജീവിതത്തിന്റെ പേരും പ്രണയ ബന്ധങ്ങളുടെ പേരും സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരാറുണ്ട് ഗോപി സുന്ദറിന്. തനിക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കാനും ഗോപി സുന്ദറിന് അറിയാം.

ഇപ്പോഴിതാ ഗോപി സുന്ദര്‍ പങ്കുവച്ച പുതിയ ചിത്രവും ചര്‍ച്ചയാവുകയാണ്. ഒരു ജീപ്പിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. ഒറ്റയ്ക്കാണ് ചിത്രത്തില്‍ ഗോപി സുന്ദര്‍ എത്തുന്നത്. എന്നാല്‍ അതുപോലും സോഷ്യല്‍ മീഡിയയ്ക്ക് വെറുതെ വിടാനായില്ല. താരത്തെ പരിഹസിക്കുന്ന കമന്റുകളുമായി ചിലരെത്തി. അതില്‍ ഒരാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കയ്യടി നേടുന്നത്.

‘അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ?’ എന്നായിരുന്നു കമന്റ്. പിന്നാലെ ഗോപി സുന്ദര്‍ മറുപടിയുമായി എത്തുകയായിരുന്നു. ഈ കാട്ടില്‍ ഒരുപാട് കിളികളും പക്ഷികളും മൃഗങ്ങളും ഉണ്ട് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. അതേസമയം കമന്റ് ചര്‍ച്ചയായി വന്നതോടെ അത് മുക്കി തടി തപ്പിയിരിക്കുകയാണ് ആരാധകന്‍. അതേസമയം താരത്തെ പരിഹസിച്ചും വിമര്‍ശിച്ചും ചിലരെത്തുന്നുണ്ട്.

രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ് അമ്മൂന് എന്ന് പറഞ്ഞു.. അപ്പോള്‍ നിങ്ങളും ചൂടുവെള്ളം ആണല്ലേ, അണ്ണാ പുതിയ പണി കാട്ടിലാണോ? എന്നിങ്ങനെയാണ് ചിലരുടെ പരിഹാസം. അതേസമയം ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണം എന്താണെന്ന് അമൃത സുരേഷ് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.

ഇപ്പോള്‍ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തില്‍ വീണ അവസ്ഥയാണ്. ഞങ്ങള്‍ക്ക് സംഗീതമെന്ന ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയില്‍ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുള്‍ മനുഷ്യനാണ്. രണ്ട് പേരുടെയും നയങ്ങള്‍ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മനസിലായി. സമാധാനപരമായി പിരിഞ്ഞെന്നു എന്നാണ് അമൃത പറഞ്ഞത്.

അമൃതയുമായി അടുപ്പത്തിലാകും മുമ്പ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു. ഇന്നും സോഷ്യല്‍ മീഡിയയുടെ പരിഹാസം ഇതിന്റെ പേരില്‍ അഭയയും ഗോപി സുന്ദറും നേരിടുന്നുണ്ട്. അമൃതയുമായി പിരിയുക കൂടി ചെയ്തതോടെ ഗോപി സുന്ദറിനെതിരായ സെെബർ ആക്രമണം കൂടുതല്‍ രൂഷമാവുകയായിരുന്നു. ഇപ്പോള്‍ ഏതൊരു പെണ്‍കുട്ടിയുടെ കൂടെയുള്ള ചിത്രം പങ്കിട്ടാലും ഗോപി സുന്ദറിനെ സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയാണ്. ഗോപിയ്ക്കൊപ്പം ചിത്രം പങ്കിടുന്ന പെണ്‍കുട്ടികളും അതിക്രമം നേരിടേണ്ടി വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker