ഗൂഗിള്‍ മാപ്പില്‍ മൂന്നു പുതിയ ഫീച്ചറുകള്‍
ബംഗളൂരു: പ്രമുഖ നാവിഗേഷന്‍ ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്പ് ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യംവെച്ച് മൂന്ന് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു.ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്,റിയല്‍ ടൈം ബസ് ട്രാവല്‍ ഇന്‍ഫര്‍മേഷന്‍.മിക്‌സഡ് മോഡ് നാവിഗേഷന്‍ എന്നിവയാണത്.
ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഗുണകരമാകുന്നതാണ് റിയല്‍ ടൈം ബസ് ട്രാവല്‍ ഇന്‍ഫര്‍മേഷന്‍.യാത്രയ്ക്കിടെ തടസങ്ങളുണ്ടെങ്കില്‍ ചുവപ്പു നിറത്തിലും സുമഗമായ യാത്രയാണെങ്കില്‍ പച്ച നിറത്തിലും നോട്ടിഫിക്കേഷനുകള്‍ നല്‍കും.
ലൈവ് ട്രെയിന്‍ സ്റ്റാറ്റസിലൂടെ ട്രെയിനുകള്‍ വൈകിയാല്‍ അറിയാനാവും.ഹൃസ്വദൂര സര്‍വ്വീസുകളുടെ വിവരങ്ങള്‍ ഈ ഫീച്ചറിലുണ്ടാവില്ല.
മെട്രോയും ബസും ഓട്ടോറിക്ഷയുമൊക്കെ ഇടകലര്‍ത്തി യാത്ര ചെയ്യുന്നവര്‍ക്ക് ഗുകരമാണ് മിക്‌സഡ് മോഡ് നാവിഗേഷന്‍.കൃത്യമായ ലക്ഷയത്തിലെത്താന്‍ ഏത് സ്‌റ്റോപ്പിലും സ്റ്റേഷനിലും ഇറങ്ങണം.ഓട്ടോറിക്ഷയും മറ്റും എവിടെ ലഭ്യമാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഈ ഫീച്ചറിലൂടെ അറിയാനാവും.ബംഗളൂരു,ചെന്നെ,ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.അധികം വൈകാതെ മറ്റിടങ്ങളിലേക്കും എത്തിയേക്കും.