കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍
ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കുന്ന എസ്.ഒ.എസ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങളും മുന്‍കരുതല്‍ നടപടികളും, വൈറസ് പടരുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങളുമാണ് എസ്.ഒ.എസ് അലര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു ട്വിറ്ററിലൂടെ ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
ഇനി ഗൂഗിളില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള തിരച്ചില്‍ നടത്തിയാല്‍ ഈ എസ്.ഒ.എസ് പേജും വിവരങ്ങളും കാണാനാകും. അതോടൊപ്പം തന്നെ കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ചൈനയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനീസ് റെഡ്‌ക്രോസിന് 2.50 ലക്ഷം ഡോളര്‍ ഗൂഗിള്‍ നേരിട്ടും എട്ട് ലക്ഷം ഡോളറിലേറെ ക്യാമ്ബയിന്‍ വഴി സമാഹരിച്ചും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്