KeralaNews

സ്വര്‍ണ്ണക്കടത്തുകേസ്: മൂന്നു പ്രതികള്‍കൂടി അറസ്റ്റില്‍

കൊച്ചി സ്വര്‍ണ കള്ളക്കടത്തു കേസില്‍ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റില്‍ ആയത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കൂടൂുതല്‍ പ്രതികളെ സംബന്ധിച്ച് ഇവരില്‍ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നുമാണ് വിവരം.

ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിയായ ജലാല്‍ നാടകീയമായാണ് ഇന്നലെ കീഴടങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ജലാല്‍ ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ജലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി റജിസ്ട്രഷന്‍ ഉള്ള കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. കാറില്‍ സ്വര്‍ണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വര്‍ണം കടത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button