കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 32,880 രൂപയായി. 4110 രൂപയാണ് ഗ്രാമിന്റെ വില. എട്ട് മാസത്തിനിടെ 9,120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിനു 4,135 രൂപയും പവന് 33,080 രൂപയുമായിരുന്നു ഇന്നലത്തെ വില.
വിവിധ സംസ്ഥാനങ്ങളിലേയും, നഗരങ്ങളിലേയും നികുതി നിരക്കനുസരിച്ച് വിലയിലും വ്യത്യാസം വരും. പത്ത് ഗ്രാം സ്വര്‍ണത്തിന് (24 കാരറ്റ്) ഡല്‍ഹിയില്‍ 48,070 രൂപയും, മുംബൈയില്‍ 43,980 രൂപയും, കൊല്‍ക്കത്തയില്‍ 46,920 രൂപയും, ബംഗളൂരുവിലും ഹൈദരാബാദിലും 45,490 രൂപയും, ചെന്നൈയില്‍ 46,080 രൂപയും, പൂനെയില്‍ 43,980 രൂപയും, അഹമ്മദാബാദില്‍ 46,320 രൂപയുമാണ്. (ജിഎസ്ടി മറ്റ് ടാക്സുകള്‍ എന്നിവയൊഴിച്ചുള്ള വിലയാണ് നല്‍കിയിരിക്കുന്നത്).
അതേസമയം സംസ്ഥാനത്ത് പെട്രോള്‍ വില തൊണ്ണൂറിനു മുകളില്‍ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 92.44 രൂപയും ഡീസലിനു 86.90 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 90.86 രൂപയും ഡീസലിനു 85.45 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ പെട്രോളിനു 91.03 രൂപയും ഡീസലിനു 85.60 രൂപയുമാണ് വില.