കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനമുയര്‍ന്ന് 1,922.81 ഡോളറിലെത്തി. മുമ്ബത്തെ വ്യാപാരദിനത്തില്‍ 2.5ശതമാനമായിരുന്നു വിലയില്‍ ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,781 രൂപയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News