തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 39600 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്നത്തെ വില 4950 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണിയിലെ വില 4095 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണിയിൽ നിലവിലെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 71 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ഡിസംബർ ആദ്യവാരം, സ്വർണ്ണവില കുതിപ്പിന്റെ സൂചന പ്രകടമാക്കിയിരുന്നു. ഡിസംബറിലെ ആദ്യ അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഒരു പവന് 840 രൂപയും, ഒരു ഗ്രാമിന് 105 രൂപയുമാണ് വില കുതിച്ചുയർന്നത്.
ആഗോളതലത്തിൽ കയറ്റത്തിലാണ് ഇപ്പോൾ സ്വർണ്ണ വ്യാപാരം നടക്കുന്നത്. തൊട്ടു മുമ്പത്തെ വ്യാപാര ദിവസം ക്ലോസ് ചെയ്തതിനേക്കാൾ 2.72 ഡോളർ വില വർധിച്ച് 1772.08 ഡോളർ എന്നതാണ് നിലവാരം.രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്.