കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 37,440 രൂപയും ഗ്രാമിന് 4,680 രൂപയുമായി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 60 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News