കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധവ്. ബുധനാഴ്ച പവന് 200 രൂപയാണ് കൂടിയത്. 36,120 രൂപയാണ് ഇപ്പോഴത്തെ പവന്‍വില. ഗ്രാമിന് 25 രൂപകൂടി 4,515 രൂപയുമായി.
തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷം ഇന്നലെയാണ് സ്വര്‍ണ വില വര്‍ധിച്ചത്. പവന് 160 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വര്‍ണവില വര്‍ധിച്ചത്. കൊവിഡ് വാക്സിനെ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു. കഴിഞ്ഞമാസം ഒന്‍പതിനാണ് അടുത്തദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 38,880 രൂപ രേഖപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News