27.6 C
Kottayam
Friday, March 29, 2024

എന്റെ പൊന്നേ….സ്വര്‍ണത്തിന് വന്‍ വിലക്കുതിപ്പ്,വില സര്‍വ്വകാല റൊക്കോഡില്‍

Must read

കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്.

കഴിഞ്ഞ ദിവസം ഗ്രാമിന് 4,825 രൂപയായിരുന്നു നിരക്ക്. പവന് 38,600 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1,946 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ വിപണി ഇന്ന് മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു.

കൊവിഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപങ്ങള്‍ കൂടുന്നതാണ് വില കുതിച്ചുയരാന്‍ കാരണം. നിക്ഷേപങ്ങള്‍ കൂടുന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.

ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങള്‍, ദുര്‍ബലമായ ഇക്വിറ്റി മാര്‍ക്കറ്റുകള്‍, സാമ്പത്തിക ശക്തികള്‍ക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തില്‍ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് സ്വര്‍ണത്തെ നിക്ഷേപകര്‍ക്കിടയിലെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week