കൊച്ചി: തുടര്‍ച്ചയായ മൂന്നു ദിവസത്തെ വില വര്‍ധനയ്ക്കു ശേഷം സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,903.16 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ദേശീയ വിപണിയില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News