ഗോവയില്‍ ഇനി സെല്‍ഫി എടുക്കണമെങ്കില്‍ പണം നല്‍കണം! ഒരു സെല്‍ഫിയ്ക്ക് 500 രൂപ!
പനാജി: ബോളിവുഡ് ചിത്രം ‘ഡിയര്‍ സിന്തഗി’ എന്ന ചിത്രത്തിനു ശേഷം ഏറെ പ്രശസ്തമായ ഗോവന്‍ ഗ്രാമമാണ് പരാ വില്ലേജ്. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളുമുള്ള ഈ ഗ്രാമം ആ ചിത്രത്തിനു ശേഷം വിനോദ സഞ്ചാരികളുടെ ഇഷ്ടനഗരമായി മാറിയിരുന്നു.
എന്നാല്‍ പുതിയ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് വില്ലേജ് അധികൃതര്‍. ഇനി പരാ വില്ലേജില്‍ നിന്ന് സെല്‍ഫി, ഫോട്ടോഷൂട്ട്, സിനിമാ ചിത്രീകരണം തുടങ്ങിയവക്ക് സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള സ്വഛതാ ടാക്സ് നല്‍കണമെന്നാണ് പുതിയ നിയമം. ഇതു പ്രകാരം ഇവിടെ നിന്നും ഒരു ഫോട്ടോ എടുക്കണമെങ്കില്‍ 500 രൂപ നല്‍കണം.
എന്നാല്‍ പുതിയ നിയമത്തിനെതിരെ വലിയ പ്രതിഷേധത്തിലാണ് ഗോവന്‍ ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം രംഗം ഇപ്പോള്‍ തന്നെ ക്ഷീണിച്ച അവസ്ഥയിലാണ്.പുതിയ നിയമം ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിക്കുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മാത്രവുമല്ല മറ്റൂ ഗോവന്‍ ഗ്രാമങ്ങള്‍ സമാന നീക്കം പിന്തുടരുമോ എന്നും ഇവര്‍ ഭയപ്പെടുന്നു.