കേരള പോലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി; തൃശൂരില്‍ നിന്ന് കാണാത ആറു പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കകം കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒരേ ദിവസം കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരളാ പോലീസ് വീണ്ടും കഴിവ് തെളിയിച്ചു. ഇതില്‍ നാല് പെണ്‍കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാടുവിട്ടതെന്ന് പോലീസ് വ്യക്തമാക്കി. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇന്നലെ 6 പെണ്‍കുട്ടികളെ കാണാതായത്. 24 മണിക്കൂറിനുള്ളിലാണ് ഈ ആറ് പരാതികളും പോലീസിന് ലഭിച്ചത്. പരാതി ലഭിച്ച ഉടന്‍ കാണാതായ ഈ പെണ്‍കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിച്ചത്. എന്നാല്‍ ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമാണ് പഠിക്കുന്നതെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി.
രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാണാതായ പെണ്‍കുട്ടികള്‍ക്കായി തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളിലെ പോലീസ് ഉദ്യോഗസ്ഥര്‍രുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം ആരംഭിച്ചു. ഇതില്‍ 5 പെണ്‍കുട്ടികള്‍ കമിതാക്കള്‍ക്കൊപ്പമാണ് പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് 4 പെണ്‍കുട്ടികള്‍ പോയത്. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമാണ് പോയത്. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്നും വടക്കാഞ്ചേരിയില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്നുമാണ് കണ്ടെത്തിയത്. വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പോലീസ് പറയുന്നു.