തിരുവനന്തപുരത്ത് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറാണ് സംഭവത്തില്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ ബാലപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വഴിയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇയാളുടെ വാഹനത്തില്‍ കയറിയത്. വണ്ടി കുറച്ച് മുന്നോട്ട് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥി വണ്ടിയില്‍ നിന്നും ബഹളം വെക്കാന്‍ തുടങ്ങി.
ഇതിനിടെ നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറ്റൊരും വാഹനത്തില്‍ തട്ടുകയും ചെയ്തു. വാഹനമിടിച്ചതിനിടെ ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറഞ്ഞു. ഇതോടെ കൂടി നിന്നവര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരിന്നു.