പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്ന് ഗായത്രി സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിനെതിരെ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും ഇടയ്ക്കിടെ നടക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തൃശ്ശൂര്‍ ശോഭ സിറ്റി മാളില്‍ പോകുമ്ബോള്‍ അവിടെ സ്ഥിരമായിട്ട് ഒരു ചെക്കനെ കാണാറുണ്ടായിരുന്നു.
ഭയങ്കര വൃത്തികേടായിട്ടാണ് എന്നോട് സംസാരിക്കുക. ഞാന്‍ തിരിച്ചൊന്നും പറയാറില്ല. ചിരിച്ച് പോരും. പിന്നെയാണ് ആലോചിക്കുക, അത് പറയാമായിരുന്നു ഇത് പറയാമായിരുന്നുവെന്ന് താരം പറയുന്നു. ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ ‘സെ ക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ചിന്ത വര്‍ക്കാകൂ എന്നും ഗായത്രി പറയുന്നു.
ഒരാള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ബന്ധമായിരിക്കും ആവശ്യം. മറ്റൊള്‍ക്ക് അതിനോട് താല്‍പര്യമുണ്ടായികൊള്ളണമെന്നില്ല. അതിനാല്‍ ഒരേ ചിന്താഗതിയുള്ള ആളുകള്‍ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതാകും നല്ലത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല.
മീടു പോലുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. ചിലരൊക്കെ അഡ്ജസ്റ്റ്മെന്റിന് താല്‍പര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ തന്നെ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് ഞാന്‍ തിരികെ വരാറുള്ളത്.
മീടു ആരോപണം ഉന്നയിക്കുമ്ബോള്‍ ബലപ്രയോഗത്തിലൂടെ വന്നിട്ടുള്ള ശാരീരിക ഉപദ്രവമാണെങ്കില്‍ വെളിപ്പെടുത്തുന്നത് ശരിയാണ്. പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി.