CrimeNewsRECENT POSTS
വാകത്താനത്ത് കഞ്ചാവ് ലഹരിയിൽ വീട് അടിച്ചു തകർത്തു, രണ്ടു യുവാക്കൾ പിടിയിൽ
വാകത്താനം: കഞ്ചാവിന്റെ ലഹരിയിൽ അക്രമി സംഘം വീട് ആടിച്ച് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു വാകത്താനം ചിറപ്പൂപറമ്പിൽ ഷാജിയുടെ വീടിന് നേരയാണ് ആക്രമണമുണ്ടായത്.കൂമ്പാടി കുറ്റിയാനിക്കൽ വീട്ടിൽ ബിനു (24), വാകത്താനം പനന്താനം വീട്ടിൽ ഷിജോ(34) എന്നിവരെയാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കഞ്ചാവിന്റെ ലഹരിയിലായിരുന്ന പ്രതികൾ വഴിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായി ഷാജിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറുകയും വീട് അടിച്ച് തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ വീട് ഭാഗീകമായി തകർന്നു.തുടർന്ന് ഷാജിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ അറസ്റ്റുചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News