Home-bannerKeralaNewsPolitics
പാലാരിവട്ടം അഴിമതിയെ കുറിച്ച് പരാതി നല്‍കിയതിനാലാണ് യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍
കൊല്ലം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അഴിമതിയെപ്പറ്റി പറഞ്ഞതിനെ തുടര്‍ന്നാണ് തനിക്ക് യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. തെളിവുകള്‍ സഹിതം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് പരാതിപ്പെട്ടു. എന്നാല്‍ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ലെന്നും ആ സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News