KeralaNewsRECENT POSTS
റിട്ട. എസ്.ഐയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതം നടത്തി; അടിക്കാന്‍ ഉപയോഗിച്ച കമ്പി കണ്ടെത്തി
കോട്ടയം: ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്.ഐയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച സ്ഥലവും പ്രതി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അടിക്കം ഉപയോഗിച്ച കമ്പിവടി കണ്ടെത്തി. പാറമ്പുഴ കൂരാലിപ്പടി ഭാഗത്തെ റോഡരികിലെ തോട്ടില്‍ നിന്നാണ് കമ്പിവടി കണ്ടെടുത്തത്. തെള്ളകം മുടിയൂര്‍ക്കര കണ്ണമ്പാടം ജോര്‍ജ് കുര്യനെയാണ്(45) ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട. എസ്.ഐ പറയകാവില്‍ ആ. ശശിധരനെ(62) വീടിന് സമീപത്തെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News