BusinessNationalNews

സ്ക്രീൻ ഷെയറിങ് മുതൽ യൂസർ നെയിം വരെ വാട്സ്ആപ്പിൽ പുതിയ ഫീച്ചറുകള്‍ വരുന്നു

മുംബൈ:ഓരോ അപ്ഡേറ്റിലൂടെയും മികച്ച സവിശേഷതകൾ അവതരിപ്പിക്കാറുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ് വാട്സ്ആപ്പിന്റെ ജനപ്രിതിക്ക് കാരണവും ഈ ഫീച്ചറുകൾ തന്നെയാണ്. സുരക്ഷയും യൂസർ എക്സ്പീരിയൻസും മെച്ചപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വാട്സ്ആപ്പിൽ ഓരോ ഫീച്ചറുകളും വരുന്നത്. ഇനി വാട്സ്ആപ്പിൽ വരാൻ പോകുന്ന നാല് സവിശേഷതകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ സ്ക്രീൻ ഷെയറിങ്, യുണീക്ക് യൂസർ നെയിമുകൾ, പാസ്വേഡ് റിമൈൻഡർ, റീ ഡിസൈൻ ചെയ്ത സെറ്റിങ്സ് പേജ് എന്നിവ ഉൾപ്പെടുന്നു.

പാസ്‌വേഡ് റിമൈൻഡർ

പാസ്‌വേഡ് റിമൈൻഡർ

വാട്സ്ആപ്പ് ഫീച്ചറുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വാബെറ്റഇൻഫോ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് വാട്സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾക്കായി പുതിയ പാസ്‌വേഡ് റിമൈൻഡർ ഫീച്ചർ അവതരിപ്പിക്കാൻ പോകുന്നു. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പിന്റെ പാസ്‌വേഡിന്റെ കൃത്യത പരിശോധിക്കാനും പ്രശ്നമുണ്ടെങ്കിൽ അവ മാറ്റാനും സഹായിക്കുന്നു. പേഴ്സണൽ പാസ്വേഡോ നാലോ ആറോ അക്കങ്ങളുള്ള പാസ് കോഡോ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും.​

വീഡിയോ കോളിൽ സ്ക്രീൻ ഷെയറിങ്

വീഡിയോ കോളിൽ സ്ക്രീൻ ഷെയറിങ്

വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ സ്‌ക്രീൻ ഷെയറിങ് ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോവുകയാണ്. കോൾ കൺട്രോൾ വ്യൂവിൽ ഉപയോക്താക്കൾ ഒരു പുതിയ ഐക്കൺ ലഭിക്കും. സ്‌ക്രീൻ ഷെയറിങ് ആരംഭിച്ചാൽ നമ്മുടെ സ്ക്രീനിൽ കാണിച്ചിരുക്കുന്ന കണ്ടന്റ് എല്ലാം തന്നെ റെക്കോർഡ് ചെയ്യുകയും ആരെയാണോ വീഡിയോ കോൾ വിളിച്ചിരിക്കുന്നത്, അവർക്ക് കാണിക്കുകയും ചെയ്യുന്നു.

സ്ക്രീൻ ഷെയറിങ്ങിലെ നിയന്ത്രണം

സ്ക്രീൻ ഷെയറിങ്ങിലെ നിയന്ത്രണം

വീഡിയോ കോളിൽ സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഫീച്ചറിന്റെ പൂർണ നിയന്ത്രണവും ഉപയോക്താക്കൾക്ക് തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ കോളിനിടെ നമ്മുടെ സ്‌ക്രീൻ കണ്ടന്റ് ബ്രോഡ്കാസ്റ്റ് ചെയ്യുമ്പോഴും ആവശ്യം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ഇത് നിർത്താമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു. സ്‌ക്രീൻ കണ്ടന്റ് ഷെയർ ചെയ്യുന്നതിനുള്ള ഈ ഫീച്ചർ ഉപയോക്താവിന്റെ വ്യക്തമായ സമ്മതം ഉണ്ടെങ്കിൽ മാത്രമേ പ്രവർത്തിക്കൂ.​

യുണീക്ക് യൂസർ നെയിമുകൾ

യുണീക്ക് യൂസർ നെയിമുകൾ

ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾക്കായി വ്യത്യസ്തമായ യൂസർ നെയിമുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു യൂസർ നെയിം ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിച്ച് വരികയാണ്. സെറ്റിങ്സിലെ പ്രൊഫൈൽ മെനുവിൽ യൂസർ നെയിമുകൾക്കായി വാട്സ്ആപ്പ് പ്രത്യേകം വിഭാഗം നൽകുമെന്നാണ് സൂചനകൾ. വാട്സ്ആപ്പിൽ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ കൂടുതൽ സ്വകാര്യത ലഭിക്കും. കോൺടാക്റ്റുകൾ തിരിച്ചറിയാൻ ഫോൺ നമ്പറുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം പേരുകൾ തന്നെ കാണാനാകും.

റീഡിസൈൻ ചെയ്ത സെറ്റിങ്സ് പേജ്

റീഡിസൈൻ ചെയ്ത സെറ്റിങ്സ് പേജ്

വാട്സ്ആപ്പ് ആൻഡ്രോയിഡ് പതിപ്പിനായി ഒരു പുതിയ സെറ്റിങ്സ് ഇന്റർഫേസ് വികസിപ്പിക്കുന്നുണ്ട്. ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിക്കുകയാണ്. വൈകാതെ ഇത് ബീറ്റ ടെസ്റ്റുകൾക്കായി ലഭ്യമാക്കും. ഈ മെച്ചപ്പെടുത്തിയ ഇന്റർഫേസ് മൂന്ന് പുതിയ പ്രൊഫൈൽ ഷോട്ട്കട്ടുകൾ നൽകും. പ്രൊഫൈൽ, പ്രൈവസി, കോൺടാക്റ്റ്സ് എന്നിവയാണ് ഈ ഷോർട്ട്കട്ടുകൾ. കൂടുതൽ ഷോർട്ട് കട്ടുകളും വേഗത്തിൽ ആക്സസ് ചെയ്യാവുന്ന രീതിയിൽ ഫീച്ചറുകളും ലഭ്യമാക്കാനായിട്ടാണ് സെറ്റിങ്സ് പേജ് റീഡിസൈൻ ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker