
ലണ്ടൻ: ഇൻജറി ടൈമിലെ ഇരട്ടഗോളിൽ ആർസനലിന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആവേശജയം. ആസ്റ്റൺ വില്ലയെ 4–2നാണ് ഗണ്ണേഴ്സ് മറികടന്നത്. വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോളും (90+3 മിനിറ്റ്), ഗബ്രിയേൽ മാർട്ടിനല്ലിയുടെ (90+8) ഗോളുമാണ് ആർസനലിന് ആവേശജയം സമ്മാനിച്ചത്.
കളിയുടെ 5–ാം മിനിറ്റിൽ ഒലീ വാറ്റ്കിൻസ് വില്ലയെ മുന്നിലെത്തിച്ചെങ്കിലും 16–ാം മിനിറ്റിൽ ബുകായോ സാകയുടെ ഗോളിൽ ആർസനൽ ഒപ്പമെത്തി. 31–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോ വില്ലയ്ക്ക് വീണ്ടും ലീഡ് നൽകി. എന്നാൽ 61–ാം മിനിറ്റിലെ ഗോളിലൂടെ ഒലക്സാണ്ടർ സിഞ്ചെങ്കോ ആർസനലിനെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നു.
https://twitter.com/ARSENAL94025881/status/1627056927284019203?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627056927284019203%7Ctwgr%5E8e452426fc992471cc8e39cb8df6e337c09642b3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Ffootball%2F2023%2F02%2F19%2Farsanal-wins-english-premier-league-football.html