ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡന പരാതി: ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചു; ആരോപണവുമായി സിസ്റ്റര്‍ അനുപമ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസില്‍ ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. കന്യാസ്ത്രീകള്‍ നല്‍കിയ അപേക്ഷ പ്രകാരം കോടതി നടത്തിയ പരിശോധനയില്‍ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഴുവന്‍ തെളിവുകളും അടങ്ങിയ പുതിയ ഡി.വി.ഡി നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ വിചാരണ തുടങ്ങാന്‍ വൈകുന്നതില്‍ കന്യാസ്ത്രീകള്‍ സംശയം പ്രകടിപ്പിച്ചു. പാലാ മജിസ്ട്രേറ്റ് കോടതി കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കം വിവാദമായിരുന്നു.
തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബ് കോടതിക്ക് നല്‍കിയ ഡി.വി.ഡി അല്ല പോലീസിന് നല്‍കിയത്. പോലീസിന് നല്‍കിയ ഡി.വി.ഡി യില്‍ ഒരു ഫോള്‍ഡര്‍ കുറവാണ്. ഫ്രാങ്കോയുടെ ശബ്ദരേഖ അടക്കമുള്ള ഈ ഫോള്‍ഡര്‍ പോലീസിന് നല്‍കാതിരുന്നത് കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.