CrimeKeralaNews

ഇടുക്കിയിൽ 75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരൻ പിടിയിൽ

ഇടുക്കി: 75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരനെ പോലീസ് പിടികൂടി. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ്  സംഭവം നടന്നത്. സമീപവാസിയായ പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇവരുടെ വീട്ടിലെത്തിയ പതിനാലുകാരൻ വയോധികയുടെ കഴുത്തിൽ കയർ  മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ  സമയം വൃദ്ധയുടെ വീട്ടിലെത്തിയ മരുമകൻ, പൊലീസിനെ വിവരം അറിയിച്ചു.  ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പതിനാലുകാരനെ പോലീസിന് കൈമാറി.

തുടർന്ന്, പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രായ പൂർത്തിയാകാത്തതിനാൽ പതിനാലുകാരനെ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

പതിനാലുകാരൻ ഈ വർഷം സ്ക്കൂളിൽ പോകാതെ, അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസമെന്നും അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നുമാണ് ലഭ്യമായ വിവരം.

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 21 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്രസാ അദ്ധ്യാപകനായ കൊഴിഞ്ഞിൽ തേറമ്പിൽ വീട്ടിൽ മുഹമ്മദിനാണ് കോടതി ശിക്ഷ വിധിച്ചത്. 2016 ജനുവരി മുതൽ ഏപ്രിൽ വരെയാണ് പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്.

പെൺകുട്ടിയെ ഇയാൾ മദ്രസയിൽ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലും ഏഴ് വർഷം വീതം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

തടവുശിക്ഷയ്ക്ക് പുറമേ ഒന്നര ലക്ഷം രൂപ പിഴയും നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വകുപ്പുകളിലായി ആറ് മാസം വീതം തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പിഴ തുകയിൽ ഒന്നേകാൽ ലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 12 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker