മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയില്‍; ടീമില്‍ തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്തെന്ന് റിപ്പോര്‍ട്ട്
ധാക്ക: ബംഗ്ലാദേശിന്റെ മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയില്‍. മുഹമ്മദ് സോസിബ് എന്ന ക്രിക്കറ്റ് താരമാണ് ജീവനൊടുക്കിയത്. രാജ്ഷഹിയിലെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുറിയടച്ച് ഉറങ്ങാന്‍ കിടന്ന സോസിബിനെ പിറ്റേന്ന് രാവിലെ വിളിക്കാനെത്തിയ പിതാവാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സീലിംഗില്‍ നിന്ന് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബംഗ്ലാദേശ് 20 ട്വന്റി ടീമില്‍ തിരഞ്ഞെടുക്കപ്പെടാതിരുന്നതില്‍ സോസിബ് ദുഃഖിതനായിരുന്നു. ഇതേതുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തതെന്ന് ബംഗ്ലാദേശ് പോലീസ് വ്യക്തമാക്കി. 20 ട്വന്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് സോസിബ് പ്രതീക്ഷിച്ചിരുന്നു. ടീമില്‍ സെലക്ഷന്‍ ഉണ്ടാകുമെന്ന് എല്ലാവരോടും പറയുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സോസിബ് അതീവ നിരാശനായിരുന്നെന്ന് കുടുംബാംഗങ്ങളും പറഞ്ഞു.
2017ല്‍ നടന്ന ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. 2018ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും സോസിബ് കളിച്ചിട്ടുണ്ട്.