CricketInternationalNewsSports
ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് വെൻറിലേറ്ററിൽ, അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
കാൻബറ:ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ ആശുപത്രിയിൽ കഴിയുന്ന മുൻ ന്യൂസീലൻഡ് ക്രിക്കറ്റർ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തുന്നത്.
ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയപ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നിലേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുണ്ട് കെയ്ൻസ്. എന്നാല്‍ ഇപ്പോള്‍ 51-കാരന് ചികിത്സകളോട് പ്രതികരിക്കുന്നില്ല. കൂടുതല്‍ വിദ്ഗദ ചികിത്സക്കായി സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News