News
മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ (100) അന്തരിച്ചു. കൊവിഡ് ബാധിച്ച് അമൃത്സറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു. 2008 മുതല്‍ 2009 വരെ ബിഹാര്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചു.
വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതല്‍ ആറുതവണ കോണ്‍ഗ്രസ് പ്രതിനിധിയായി അമൃത്സറില്‍നിന്ന് ലോക്‌സഭയിലെത്തി. 1991ല്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News