25.2 C
Kottayam
Sunday, May 19, 2024

മുൻ കോൺഗ്രസ്‌ എംപി പ്രണീത് കൗർ ബിജെപിയിൽ ചേർന്നു

Must read

മുൻ കോൺഗ്രസ്‌ എംപി പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. ബിജെപി ഡൽഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയാണ് പ്രണീത്. ബിജെപി ടിക്കറ്റിൽ പട്ട്യാലയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലായിരുന്നു നാല് തവണ എംപിയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ പ്രണീത് കൗറിനെ കോൺഗ്രസ്‌ സസ്പെൻസ് ചെയ്തത്. കോൺഗ്രസുമായി അകന്ന പ്രണീത് ബിജെപിയോട് അടുത്തു. ഇന്ന് ഉച്ചയോടെയാണ് ബിജെപി ആസ്ഥാനത്തെത്തി പ്രണീത് കൗർ പാർട്ടി അംഗത്വം സ്വീകരിച്ചത്.

പട്യാലയിൽ നിന്നുള്ള കോൺഗ്രസ്‌ ലോക്‌സഭാ എംപിയായി പ്രണീത് കൗർ.അതെ സീറ്റ്‌ തന്നെ ഈ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയേക്കുമെന്നാണ് വിവരം. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദ്രർ സിംഗ് കഴിഞ്ഞവർഷമായിരുന്നു ബിജെപിയിൽ ചേർന്നത്. കർഷകസമര പശ്ചാത്തലത്തിൽ ജാട്ട് സിക്ക് വോട്ടുകൾ ഒപ്പം നിർത്താനാണ് ബിജെപിയുടെ ലക്ഷ്യം.

അതിനിടയിൽ ലോകസഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മി എട്ടു സ്ഥാനാർത്ഥികളെ ആദ്യഘട്ട പട്ടികയിൽ പ്രഖ്യാപിച്ചു. കുൽദീപ് സിംഗ് ധലിവാൾ അമൃത്‌സറിൽ നിന്നും, ഗുർമീത് സിംഗ് ഖുദിയാൻ ബതിന്ഡയിൽ നിന്നും പട്യാലയിൽ ഡോ. ബൽബീർ സിംഗും മത്സരിക്കും.സ്ഥാനാർത്ഥി പട്ടികയിൽ അഞ്ച് ക്യാബിനറ്റ് മന്ത്രിമാർ, ഒരു സിറ്റിംഗ് എംപി, ഒരു മുൻ കോൺഗ്രസ് എംഎൽഎ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെയാണ് രംഗത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week