KeralaNewsTop Stories
ചെറുതോണിയില്‍ ഓണ്‍ലൈനില്‍ 24000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ കഷണം!
ഇടുക്കി: ഫ്ളിപ്പ്കാര്‍ട്ടില്‍ 24000 രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് ഫോണിനു പകരം ലഭിച്ചത് മാര്‍ബിള്‍ കഷണം. ചെറുതോണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തെന്നേടത്ത് പി. എസ് അജിത്തിനാണ് പണം നഷ്ടപ്പെട്ടത്. ഓപ്പോ കമ്പനിയുടെ എഫ് 11 പ്രോ മോഡല്‍ മൊബൈല്‍ ഫോണാണ് അജിത്ത് 23,999 രൂപയ്ക്കു ഫ്ളിപ്പ്കാര്‍ട്ടില്‍ ബുക്ക് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചെറുതോണി വെള്ളക്കയത്തുള്ള ഓഫീസില്‍നിന്നു പാഴ്സല്‍ എത്തി.
പണം നല്‍കിയശേഷം തുറന്നു നോക്കിയപ്പോഴാണ് കവറില്‍ മാര്‍ബിള്‍ കഷണം ആണെന്നു കണ്ടെത്തിയത്. ഉടന്‍ ഫ്ലിപ്പ്കാര്‍ട്ടിന്റെ ഓഫിസിലെത്തി വിവരം പറഞ്ഞെങ്കിലും അവര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നാണു പറഞ്ഞത്. തുടര്‍ന്ന് ഇടുക്കി പോലീസില്‍ പരാതി നല്‍കി. രണ്ടു മാസം മുമ്പ് കുമളിയിലും ഫോണിനു പകരം കല്ല് കിട്ടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News