കൊറോണ; നെടുമ്പാശേരിയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സൗദി എയര്‍ലൈന്‍സ് ഈ മാസം 13 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മലേഷ്യയിലേക്കുളള സര്‍വീസുകള്‍ വെട്ടിക്കുറച്ചതായും അധികൃതര്‍ വ്യക്തമാക്കി.
യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 88,584 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്‌കോട്ട്ലന്‍ഡിലും, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയില്‍ കൊറോണ ബാധിച്ച് പതിനേഴ് മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേര്‍ ചികിത്സയിലുണ്ട്. ഇവിടെ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്.