KeralaNewsRECENT POSTS
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങാനായി താഴ്ന്ന വിമാനം പെട്ടെന്ന് പറന്നുയര്‍ന്നു; അമ്പരന്ന് യാത്രക്കാര്‍
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങാനായി താഴ്ന്ന വിമാനം പെട്ടെന്ന് പറന്നുയര്‍ന്നതോടെ യാത്രക്കാര്‍ അമ്പരന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റണ്‍വേ ലക്ഷ്യമാക്കി താഴ്ന്ന ശേഷം പെട്ടെന്നു പറന്നുയര്‍ന്നത്.
വിമാനം ലാന്‍ഡ് ചെയ്യുകയാണെന്ന് അറിയിപ്പുണ്ടായ ശേഷം പറന്നു പൊങ്ങിയതാണ് യാത്രക്കാരെ ആശങ്കയിലാക്കിയത്. പ്രതികൂല കാലാവസ്ഥ മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പൈലറ്റ് പിന്നീടു റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 15 മിനിറ്റിന് ശേഷമാണ് വിമാനം വീണ്ടും ഇറക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News