ചെന്നൈ:വിമാനയാത്രയ്ക്കിടെ ആറുമാസം പ്രായമുള്ള കുരുന്നിന് അസ്വാഭികമരണം.ഓസ്ട്രേലിയയില്‍ നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.ഐടി ജീവനക്കാരായ ശക്തി മുരുകന്‍ (32), ദീപ (27) ദമ്പതികളുടെ 6 മാസം പ്രായമായ മകന്‍ ഹൃതിക്കാണ് മരിച്ചത്.ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാന്‍ എത്തിയതായിരുന്നു ദമ്പതികള്‍. ഓസ്ട്രേലിയയില്‍ നിന്നു ചെന്നൈയില്‍ വിമാനമിറങ്ങിയതിന് ശേഷമാണ് കുട്ടിക്ക് ബോധമില്ലെന്ന് കണ്ടെത്തിയത്.യാത്രയ്ക്കിടെ അമ്മ ഇടയ്ക്കിടയ്ക്ക് കുട്ടിയെ നോക്കുന്നുണ്ടായിരുന്നങ്കെിലും ഉറങ്ങുകയാണെന്ന് കരുതി ശല്യപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ വിമാനത്താവളത്തില്‍ എത്തി കുട്ടിയെ വിളിച്ചപ്പോഴാണ് കുട്ടിയ്ക്ക് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയുമായിരുന്നു. ഓസ്ട്രേലിയയില്‍ നിന്ന് മലേഷ്യയിലെത്തി അവിടെനിന്നു ചെന്നൈയിലേക്ക് വിമാനം കയറുന്നതു വരെ കുഞ്ഞ് ഉണര്‍ന്നിരിക്കുയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കുട്ടിയുടെ മരണകാരണം വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News