അബുദാബി : കഴിഞ്ഞ ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനാപകട വാർത്തകൾ കേട്ടുള്ള ഞെട്ടലിലാണ് ലോകജനത. ഇപ്പോൾ ഇതാ യുഎഇയിലും ഒരു വിമാന അപകടം നടന്നിരിക്കുകയാണ്. പരീക്ഷണ പറക്കൽ നടത്തിയ ചെറു വിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേർ മരിച്ചു.
അൽ ജസീറ എയർ സ്പോർട്സ് ക്ലബിൻ്റെ വിമാനമാണ് തകർന്നു വീണത്. ഈ വിമാനത്തിന്റെ പരീക്ഷണ പറക്കൽ ആയിരുന്നു നടന്നത്. ആദ്യ പറക്കലിനിടെ റാസ് അൽ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം സംഭവിച്ചത്.
പൈലറ്റും സഹയാത്രികനും ആണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജനറൽ അതോരിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News