InternationalNewsRECENT POSTS
വിമാനത്തിനുള്ളില്‍ വെച്ച് മറ്റൊരു പെണ്ണിനെ നോക്കി; ഭാര്യ ലാപ്‌ടോപ്പ് കൊണ്ട് ഭര്‍ത്താവിന്റെ തലയടിച്ച് പൊട്ടിച്ചു
വിമാനത്തിനുള്ളില്‍ വെച്ച് മറ്റൊരു പെണ്ണിനെ നോക്കിയ ഭര്‍ത്താവിനെ ഭാര്യ ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിച്ചു. അടിപിടി രൂക്ഷമായതോടെ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിനുള്ളിലായിരുന്നു സംഭവം.
ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോക്കിയതില്‍ പ്രകോപിതനായി യുവതി കയ്യിലിരുന്ന ലാപ്ടോപ്പുകൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ പങ്കാളികള്‍ തമ്മില്‍ വഴക്കായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തര്‍ക്കം മൂത്തതോടെ കയ്യിലിരുന്ന ലാപ്ടോപ്പുകൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരിന്നു. മുഷ്ടി ചുരുട്ടി നിരവധി തവണ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു യാത്രക്കാരനാണ് ഇവരുടെ കലഹം പകര്‍ത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News