KeralaNews

അഞ്ചുവയസുകാരി മകള്‍ക്കൊപ്പം പുഴയില്‍ ചാടി, അച്ഛന്‍റെ മൃതദേഹം കിട്ടി, കുട്ടിക്കായി തെരച്ചില്‍

കൊച്ചി: ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് മകളുമായി പുഴയിൽ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും അഗ്നിശമനസേനയും ചേർന്ന് മകൾക്കായി തിരച്ചിൽ തുടരുന്നു. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ലൈജു (36) ആണ് മകൾ ആര്യനന്ദയുമായി (6) പുഴയിൽ ചാടിത്. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 

പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അത്താണി അസീസി സ്കൂളിലെ വിദ്യാർഥിനിയാണ് ആര്യ. സാധാരണയായി സ്കൂൾ ബസിലാണ് ആര്യയെ സ്കൂളിലേക്ക് അയയ്ക്കുന്നത്. ഇന്നു രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് ലൈജു മകളെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോയി. ശേഷം മകളുമായി പുഴയിൽ ചാടുകയായിരുന്നു.

ലൈജുവിന്റെ ഭാര്യ സവിത അഞ്ച് വർഷത്തോളമായി ദുബായിൽ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്‍റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്ന് സവിത അറിയിച്ചിരുന്നെങ്കിലും രോഗബാധിതയായ അമ്മ അവശനിലയിലായതിനാൽ ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. മൂത്ത മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker