EntertainmentInternationalNewspravasiRECENT POSTS

രണ്ടു വായുള്ള മത്സ്യം,വൈറലായി യുവതിയുടെ മീന്‍പിടുത്തം

യുഎസിലെ ന്യൂയോര്‍ക്കില്‍ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന്‍ തടാകത്തില്‍ നിന്നും പിടികൂടിയ അപൂര്‍വ്വ മത്സ്യത്തിന്റെ ചിത്രം അമേരിക്കയിലെ നവമാധ്യമങ്ങളില്‍ ് വൈറലായി മാറി.മത്സ്യത്തിന് രണ്ടു വായ് ഉണ്ടെന്നുള്ളതാണ് പ്രത്യേകത.

കഴിഞ്ഞ വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അവര്‍ക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മത്സ്യത്തിന്റെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ പറഞ്ഞു.

പ്രശസ്തമായ നോട്ടി ബോയ്സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനുള്ളില്‍ ആറായിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker