KeralaNewsRECENT POSTS
മത്സ്യബന്ധനത്തിന് പോയ നാലു മത്സ്യതൊഴിലാളികളെ കാണാനില്ല; തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു മത്സ്യതൊഴിലാളിയെ കാണാതായി. വിഴിഞ്ഞം പുതിയതുറ, കൊച്ചുപ്പള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടാണ് ഇവര്‍ കടലിലേക്ക് പോയത്. കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍ന്റും ഒരുമിച്ചാണ് തെരച്ചില്‍ തുടരുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News