കൊച്ചി:കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്നു പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ ലോറികളിലേക്കു മാറ്റി റോഡ് മാർഗം ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യ ലോഡുകൾ കൊല്ലം, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്കായിരിക്കും. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള ലോഡാണു കേരളത്തിനു ലഭിച്ചത്. റവന്യു റെയിൽവേ ഉദ്യോഗസ്ഥർ വല്ലാർപാടത്ത് എത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News