കണ്ണൂര്‍: പയ്യന്നൂരില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച രാവിലെ പയ്യന്നൂര്‍ ഷോപ്രിക്സ് ഷോപ്പിംഗ് മാളിന്റെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. പത്ത് അഗ്‌നിശമനസേനാ യൂണിറ്റുകളെത്തി തീയണച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനു ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ അടുത്താണ് ഈ ഷോപ്പിംഗ് മാള്‍. തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ പടരുന്നു. മാളില്‍ നിന്ന് മുഴുവന്‍ ആളുകളെയും പോലീസെത്തി ഒഴിപ്പിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ടെറസ് ഷീറ്റ് ഉപയോഗിച്ച് മറച്ച് പാചകശാലയാക്കിയിരുന്നു. കെട്ടുകണക്കിന് വിറകാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു സിലിണ്ടറും ഇവിടെ പൊട്ടിത്തെറിച്ചതായി സൂചനയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News