KeralaNewsRECENT POSTS

കൊച്ചി നഗരത്തില്‍ വീണ്ടും അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്ടം

കൊച്ചി: എറണാകുളം നഗരത്തില്‍ വീണ്ടും തീപിടിത്തം. എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു തീപിടിത്തം ഉണ്ടായത്. കൊടക് മഹീന്ദ്ര സെക്യൂരിറ്റി എന്ന സ്ഥാപനമാണ് ഈ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. തീപിടിത്തത്തില്‍ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂറെടുത്താണു തീയണച്ചത്. മുന്‍ഭാഗത്തെ ഗ്ലാസും വാതിലിന്റെ പൂട്ടും തകര്‍ത്ത് അകത്ത് കയറിയ സംഘത്തിന് കനത്ത പുക തിരിച്ചടിയായി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്ഥാപനത്തിനുള്ളിലെ ഫര്‍ണീച്ചറുകള്‍, എസി, റൂഫ് എന്നിവയടക്കം കത്തിയമര്‍ന്നു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button