മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്; മികച്ച സിനിമ വാസന്തി
തിരുവനന്തപുരം: 50ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വാസന്തി മികച്ച ചിത്രം. സിജു വില്‍സണ്‍ നിര്‍മിച്ച ചിത്രമാണ് ഇത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലെ അഭിനയങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ലിജോയ്്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. കനി കുസൃതി മികച്ച നടി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനിക്ക് അവാര്‍ഡ്. സാസ്വിക സ്വഭാവ നടി.
മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍. കുമ്പളി നൈറ്റ്‌സിലെ അഭിനയത്തിനാണ് ഫഹദിന് അവര്‍ഡ് ലഭിച്ചത്. തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തല്‍.