25.3 C
Kottayam
Monday, May 27, 2024

പബ്ജിക്ക് പകരക്കാരനാകാന്‍ ഇന്ത്യന്‍ നിര്‍മിത ഫൗ-ജി എത്തുന്നു; വരുമാനത്തിന്റെ 20 ശതമാനം വീരുമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്

Must read

ബംഗളൂരു: ഇന്ത്യയില്‍ പബ്ജി നിരോധിച്ചതിനു പിന്നാലെ സമാനമായ മള്‍ട്ടിപ്ലെയര്‍ ആക്ഷന്‍ ഗെയിമുമായി ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിങ് പബ്ലിഷര്‍. പൂര്‍ണമായും ഇന്ത്യയില്‍ രൂപം നല്‍കിയ ഗെയിമിന്റെ പേര് ഫൗ-ജി (ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്-ഗാര്‍ഡ്‌സ്) എന്നാണ്. ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആണ് ഫൗ-ജിയുടെ മെന്റര്‍. ഗെയിമില്‍ നിന്ന് ലഭിക്കുന്നതിന്റെ 20 ശതമാനം തുക ‘ഭാരത് കെ വീര്‍’ ട്രസ്റ്റിലേക്കാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനുള്ള സഹായമാണ് ഈ ട്രസ്റ്റ് നല്‍കുന്നത്.

‘ഇന്ത്യയിലെ യുവത്വത്തിന്, വിനോദോപാധികളില്‍ ഗെയിമിങ് അത്യാവശ്യമായ കാര്യമാണ്. ഫൗ-ജി കളിക്കുന്നതിലൂടെ നമ്മുടെ സൈനികരുടെ പരിത്യാഗത്തെപ്പറ്റി അവര്‍ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതോടൊപ്പം, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സഹായിക്കാനും അവര്‍ക്ക് കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയെ പിന്തുണക്കാനും കഴിയും”- വിവരം പങ്കുവച്ച് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യന്‍ സൈനികര്‍ കൈകാര്യം ചെയ്ത ഭീഷണികളുടെ യഥാര്‍ത്ഥ സംഭവങ്ങള്‍ ഗെയിമിലുണ്ടാവും. ഒക്ടോബര്‍ അവസാനത്തോടെ ഗെയിം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗാല്‍വന്‍ താഴ്വരയുമായി ബന്ധപ്പെട്ടതാവും ആദ്യത്തെ ലെവല്‍. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗെയിം ലഭ്യമാകും.

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകളാണ് കേന്ദ്രം കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week