EntertainmentNationalNews

പാര്‍ക്കിംഗ് ബേസ്‌മെന്റിലെ ഒറ്റമുറി വീട്, ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്ക്; സമ്പന്നയല്ലെന്ന് ഫാത്തിമ സന

മുംബൈ:ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഫാത്തിമ സന ബോളിവുഡിലെത്തുന്നത്. ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയാണ് ഫാത്തിമ സന ശ്രദ്ധ നേടുന്നത്. ചിത്രം വലിയ വിജയമായി മാറിയതോടെ ഫാത്തിമയും താരമായി മാറി. ചിത്രത്തിലെ പ്രകടനത്തിലൂടെ ഒരു രാത്രി കൊണ്ട് താരമായി മാറുകയായിരുന്നു ഫാത്തിമ. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമായിരുന്നു ദംഗല്‍.

ഇപ്പോഴിതാ താരങ്ങളെക്കുറിച്ച് ആരാധകര്‍ക്കുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കുകയാണ് ഫാത്തിമ സന. അഭിനേതാക്കള്‍ സമ്പന്നരാണെന്ന പൊതുധാരണ തെറ്റാണെന്നാണ് ഫാത്തിമ സന പറയുന്നത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്കാണെന്നാണ് ഫാത്തിമ സന പറയുന്നത്. അഭിനേതാക്കളുടെ ജീവിതം തുടര്‍ന്നു കൊണ്ടിരിക്കുന്ന സ്ട്രഗിള്‍ ആണെന്നാണ് താരം പറയുന്നത്.

Fatima Sana Shaikh

”ഞാന്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്ടിലാണ്. അതൊരു പാര്‍ക്കിംഗ് ബേസ്‌മെന്റ് വീടാക്കി മാറ്റിയതാണ്. എന്നില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ഇപ്പോഴും വീട് വാങ്ങിയിട്ടില്ല. വാടക വീട്ടിലാണ് താമസിക്കുന്നത്. സ്ട്രഗിള്‍ ചെയ്യുമ്പോള്‍ തന്നെ എനിക്ക് മറികടക്കാനുണ്ടായിരുന്ന നാഴികക്കല്ല് ഞാന്‍ മറി കടന്നിട്ടുണ്ട്. ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുന്നു. അത് ഒരിക്കലും അവസാനിക്കാത്ത, തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രോസസാണ്” എന്നാണ് ഫാത്തിമ സന പറയുന്നത്.

ഹ്യുമന്‍സ് ഓഫ് സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ”നിങ്ങള്‍ എപ്പോഴും നല്ല വേഷങ്ങള്‍ക്കായി നോക്കി കൊണ്ടിരിക്കുകയാണ്. സദാ സ്വന്തം ചിന്തകളോട് പോരടിക്കുകയാണ്. പണത്തിന് വേണ്ടി ജോലി ചെയ്യണമോ, അതോ കാത്തിരിക്കണമോ എന്ന ചിന്തയാണ്. നമ്മളുടെ ആവശ്യത്തിന് അനുസരിച്ച് നമ്മളും മാറിക്കൊണ്ടിരിക്കും” എന്നും താരം പറയുന്നുണ്ട്.

”എന്റെ ബില്ലുകളും ലോണുകളും അടയ്ക്കണമെങ്കില്‍ താല്‍പര്യമില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടി വരും. നിലനില്‍പ്പിനായി ജോലി ചെയ്യേണ്ടി വരും. ആഢംബരവും സാമ്പത്തിക സുരക്ഷയും ഉണ്ടാകുമ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ സന്തോഷം തരുന്നത് മാത്രം തിരഞ്ഞെടുക്കാം. പക്ഷെ ചിലപ്പോഴൊക്കെ നമുക്ക് ചോയ്‌സുകളുണ്ടാകില്ല” എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

Fatima Sana Shaikh

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. സോഷ്യല്‍ മീഡിയയിലും താരമാണ്. മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് ഫാത്തിമ സനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്. സോഷ്യല്‍ മീഡിയയില്‍ താരം തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ദംഗലിന ശേഷം തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ലുഡോ, അജീബ് ദാസ്താന്‍, താര്‍ തുടങ്ങിയ സിനിമകളിലാണ് ഫാത്തിമ സന അഭിനയിച്ചത്. ധക്ക് ധക്ക് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്യാം ബഹദൂര്‍ ആണ് ഫാത്തിമയുടെ പുതിയ സിനിമ. വിക്കി കൗശല്‍ നായകനായ ചിത്രത്തിന്റെ സംവിധാനം മേഘ്‌ന ഗുല്‍സാര്‍ ആണ്. ദംഗലില്‍ ഫാത്തിമയ്‌ക്കൊപ്പം അഭിനയിച്ച സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയിലും ഒടിടിയിലുമെല്ലാം സാന്നിധ്യം അറിയിക്കാന്‍ സാധിച്ച നടിയാണ് ഫാത്തിമ സന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button