മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ലക്‌നൗ: പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ പിലിഹിറ്റിലാണ് അതിക്രൂര സംഭവം അരങ്ങേറിയത്. പ്രതിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ആദ്യ ഭര്‍ത്താവ് മരിച്ച് പോയതിന് ശേഷമാണ് പ്രതിയെ യുവതി വിവാഹം കഴിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹം നടന്നത്. ഇയാള്‍ അമിത മദ്യപാനിയാണെന്നും പലപ്പോഴും മക്കളെ ഉപദ്രവിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഈ സ്വഭാവം കാരണം താനും മക്കളും മറ്റൊരു വീട്ടിലാണ് താമസമെന്നും അവര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി യുവതി പുറത്ത് പോയ സമയം മദ്യ ലഹരിയില്‍ ഇവിടെത്തിയ രണ്ടാം ഭര്‍ത്താവ് പതിനഞ്ച് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ അമ്മയോട് മകള്‍ ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.