CrimeKeralaNewsRECENT POSTS

കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ വെട്ടിക്കൊന്നു

വടക്കഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് കണ്ണമ്പ്ര പരുവാശേരില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മത്തായിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബേസില്‍ വീട്ടില്‍ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതില്‍ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button