കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. നിലമേല്‍ എലിക്കുന്നാംമുകളില്‍ മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാള്‍ കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചത്.

ഭാര്യയെയും ഇയാള്‍ ഉപദ്രവിച്ചു. ഭാര്യയുമായി ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ ഇവരെ ഉപദ്രവിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ ഇയാള്‍ കുളത്തിലേക്കെറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.